Latest NewsKeralaNews

പകൽ ഉറക്കം, രാത്രി വിൽപ്പന, സ്ത്രീകളെ കണ്ണികളാക്കി കോടികളുടെ കച്ചവടം: കേരളത്തിലേക്കൊഴുകുന്ന ലഹരിയുടെ വഴികൾ ഇങ്ങനെ

ബംഗളൂരു: സംസ്ഥാനത്തെ പിടിച്ച് മുറുക്കുന്ന ലഹരിമരുന്നുകളുടെ ഉത്ഭവം ബാംഗ്ളൂർ ആണ്. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര-ഗ്രാമ ഭേദമില്ലാതെ സ്‌കൂള്‍ കുട്ടികളില്‍ പോലും ഒരുവിഭാഗം അടിമകളായി മാറിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനും വിൽക്കാനും സ്ത്രീകൾ തയ്യാർ. ലഹരിക്കടിമപ്പെട്ട് പോയാൽ പിന്നെ മുൻ-പിൻ ചിന്തകളില്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്.

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി വലിയ രീതിയില്‍ കേരളത്തില്‍ മയക്കുമരുന്ന് പിടിക്കപ്പെടുന്നുണ്ട്. അതിന്റെ ഇരട്ടിയായി സംസ്ഥാനത്തേക്ക് ഇവ ഒഴുകുന്നുണ്ട്. ബംഗളൂരുവിൽ നിന്ന് ദിനം പ്രതിയെത്തുന്ന നൂറിലേറെ ബസുകളിലും വിവിധ വാഹനങ്ങളിലുമായി കേരളത്തിലേക്ക് കോടികളുടെ രാസ ലഹരിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ആവശ്യക്കാർ ഏറെ. ബാംഗ്ളൂർ ഇതിന്റെ പ്രധാന ഇടമായി മാറിയിരിക്കുന്നു. പോലീസിന്റെ മൂക്കിന് തുമ്പിൽ പോലും ലഹരി വിൽക്കാനും വാങ്ങാനും കഴിയും.

കേരളം മയക്കുമരുന്ന് മാഫിയയുടെ വലിയ വിപണന കേന്ദ്രമായി മാറിക്കഴിഞ്ഞു. ബാംഗ്ളൂർ ആണ് പ്രധാന ഉറവിടം. ഈ മാ‍‍ർച്ച് ഏഴിന് അശോക ബസിന്റെ കണ്ണൂരിലെ പാ‍ർസൽ ബുക്കിംഗ് ഓഫീസിൽ പുല‍‍‍ർച്ചെ മുതൽ പൊലീസ് സംഘം കാത്തുനിന്നത് ഒരു കള്ളക്കടത്ത് സംഘത്തെ തേടിയായിരുന്നു. ഉച്ചയായപ്പോൾ ആ പാ‍‍ർസൽ വാങ്ങാനെത്തിയത് പ‍‍ർദ്ദയിട്ട് ഒരു സ്കൂട്ടറിലെത്തിയ ബൽക്കീസ് എന്ന വീട്ടമ്മയായിരുന്നു. മൂന്ന് കോടി വിലവരുന്ന എംഡിഎംഎ കൈപ്പറ്റാൻ എത്തിയ യുവതിയെ അന്വേഷണ സംഘം പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂരിലെ മൂന്ന് ദമ്പതിമാരെ കൂടി പോലീസ് പിടികൂടി.

ബംഗലൂരുവിൽ കച്ചവടം ഉണ്ടായിരുന്ന നിസാമെന്നയാളാണ് നാട്ടിലെ ബന്ധുക്കളേയും അവരുടെ ഭാര്യമാരെയും കണ്ണികളാക്കി കോടികളുടെ കച്ചവടം നിയന്ത്രിച്ചിരുന്നത്. ബംഗളൂരു താവളമാക്കിയ നൈജീരിയൻ സ്വദേശികളിൽ നിന്നായിരുന്നു നിസാം എം.ഡി.എം.എ വാങ്ങിയിരുന്നത്. ബംഗളൂരു നഗരത്തിൽ മാത്രം ഈ വര്ഷം 11,716 ഡ്രഗ് കേസുകളിലായി 2622പേരാണ് അറസ്റ്റിലായത്. പകൽ കിടന്നുറങ്ങുകയും രാത്രി വിൽപ്പനയ്ക്കായി തിരിക്കുകയും ചെയ്യുന്ന സംഘം ബംഗളൂരുവിൽ സജീവമാണ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

എംഡിഎംഎ പോലുള്ള ആധുനിക സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത ഉപയോഗം വളരെ കുറഞ്ഞ അളവിലായാലും ലഹരി കൂടുതലായിരിക്കും. വളരെ കുറഞ്ഞ അളവില്‍ ആണെങ്കിൽ അടുത്ത് നിൽക്കുന്നവർക്ക് മനസിലാക്കണമെന്നില്ല. ഒരു ഘട്ടം കഴിയുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവുകയും, വലിയ മാനസിക – ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അഡിക്ഷനിലേക്കും എത്തിച്ചേരുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button