![](/wp-content/uploads/2021/08/arrest-2.jpg)
കോട്ടയം: ഗാര്‍ഹിക പീഡനക്കേസില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി പത്തു വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് ഫൈസലി (39)നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : വികെസി പ്രൈഡ്: ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാൻ പുതിയ പാദരക്ഷകൾ അവതരിപ്പിച്ചു
മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയാണ് ഇയാള്‍. രാത്രികാല വാഹന പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന്, ഇന്നലെ പുലര്‍ച്ചെയുള്ള പരിശോധനയ്ക്കിടയില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, സിപിഒ ശ്യാം കുമാർ എന്നിവർ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ മലപ്പുറം പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments