CinemaMollywoodLatest NewsKeralaNewsEntertainment

‘ഭാവനയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഞങ്ങൾ നിറത്തിലെ എബിയെയും സോനയെയും പോലെയാണ്’: ആസിഫ് അലി

മലയാളത്തിലെ യുവതാരമാണ് ആസിഫ് അലി. നിരവധി താര സൗഹൃദം ആസിഫിനുണ്ട്. ആസിഫ് അലിയുടെ സൗഹൃദ വലയങ്ങളിൽ നടി ഭാവനയുമുണ്ട്. തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണെന്ന് ആസിഫ് തന്നെ തുറന്നു പറയുകയാണിപ്പോൾ. നിറത്തിലെ എബിയെയും സോനയെയും പോലെ ഒരുമിച്ച് കളിച്ചു വളർന്നവരെ പോലെയാണ് തങ്ങളെ കുറിച്ച് തോന്നാറുള്ളത് എന്നും ആസിഫ് അലി പറയുന്നു. താനും ഭാവനയും തമ്മിൽ അങ്ങനെ കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

ശ്രീനാഥ് ഭാസിയെ കുറിച്ചും ആസിഫ് അലി മനസ് തുറക്കുന്നു. ഭാസി ഒരു തല്ലിപ്പൊളിയാണ് എന്ന് പറയുകയാണ് ആസിഫ് അലി. ശ്രീനാഥ് ഭാസിയെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്ന ആൾ താനാണെന്നും അദ്ദേഹം പറഞ്ഞു. ഭാസിക്ക് ഭാസിയായി തന്നെ ഇരിക്കാനേ സാധിക്കുകയുള്ളൂ എന്നും ആസിഫ് അലി വ്യക്തമാക്കുന്നു.

‘എല്ലാവർക്കും എല്ലാവരും ഒരുപോലെ ഇരിക്കണം എന്നാണ്. ഒരാൾ നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കണമെന്ന് വാശിപിടിക്കാൻ കഴിയില്ല. കാരണം ഭാസി ഭാസിയാണ്. ഭാസിയപ്പോലെ ഭാസി മാത്രമേയുള്ളൂ. ബിടെക് എന്ന ചിത്രം ചെയ്യുമ്പോൾ തന്റെ ജോലിയായിരുന്നു ഭാസിയെ ഷൂട്ടിന് കൊണ്ടുപോവുക എന്നത്. കാരണം ഭാസി തന്റെ അടുത്ത് മാത്രം ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനിൽ എല്ലാവർക്കും അറിയാമായിരുന്നു. വേറെ ആര് വിളിച്ചാലും ഭാസി ചീത്ത വിളിക്കുമായിരുന്നു. അതേസമയം താൻ റൂമിൽ ചെന്ന് ഭാസിക്കുട്ടാ എന്ന് വിളിച്ചാൽ ഭാസി തന്റെ ഒപ്പം എഴുന്നേറ്റ് ലൊക്കേഷനിലേക്ക് വരും. ഭാസി ശരിക്കും ആളൊരു പാവമാണ്’, ആസിഫ് അലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button