നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 16,77.48 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 68.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അറ്റാദായത്തിന് പുറമേ, വരുമാനത്തിലും ഇത്തവണ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 33 ശതമാനം വർദ്ധനവോടെ 5,210.8 കോടി രൂപയിലെത്തി. കൂടാതെ, രണ്ടാം പാദത്തിൽ 86.6 മില്യൺ മെട്രിക് ചരക്കാണ് കമ്പനി കൈകാര്യം ചെയ്തത്. ഇത് വരുമാനത്തിൽ വൻ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
Also Read: ‘ഭാവനയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഞങ്ങൾ നിറത്തിലെ എബിയെയും സോനയെയും പോലെയാണ്’: ആസിഫ് അലി
അദാനി പോർട്ട്സിന് രാജ്യത്തുടനീളം 12 തുറമുഖങ്ങളാണ് ഉള്ളത്. രണ്ടാം പാദത്തിൽ തുറമുഖങ്ങളിൽ നിന്നും, പ്രത്യേക സാമ്പത്തിക മേഖലകളിൽ നിന്നും 4,609.29 കോടിയുടെ വരുമാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.
Post Your Comments