രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് വിമാനങ്ങൾ പാട്ടത്തിന് നൽകാൻ ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്ട്സാണ് ഇത്തരമൊരു നീക്കത്തിന് തുടക്കമിടുന്നത്. വിമാനങ്ങൾ പാട്ടത്തിന് നൽകുന്ന സ്ഥാപനമായ ഉഡാൻവത് ലീസിംഗിനെ അദാനി പോർട്ട്സ് ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതോടെയാണ് വിമാനങ്ങൾ പാട്ടത്തിന് നൽകുന്ന ബിസിനസ് മേഖലയിലേക്ക് അദാനി ഗ്രൂപ്പ് ചുവടുകൾ ശക്തമാക്കുന്നത്.
ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയുടെ അനുബന്ധ സ്ഥാപനമാണ് ഉഡാർവത്. നിലവിൽ, പാട്ടത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അദാനി പോർട്ട്സ് വ്യക്തമാക്കി. സാധാരണയായി വിമാനങ്ങൾ വാങ്ങുമ്പോൾ ഒറ്റയടിക്ക് ധാരാളം പണം ചെലവഴിക്കേണ്ടതായി വരാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി മിക്ക ബിസിനസ് ഗ്രൂപ്പുകളും ഇത്തരം കമ്പനികളെ പാട്ടത്തിന് എടുക്കാറാണ് പതിവ്.
Also Read: 14 വർഷത്തെ പ്രവർത്തന പാരമ്പര്യം! റാഡോയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ വിമാനം കൈമാറുന്നതാണ് പാട്ടക്കരാർ. വിമാനത്തിന്റെ ഉടമ, പാട്ടക്കാരന് കൈവശാവകാശം നൽകുമ്പോൾ തന്നെ നിയമപരമായ ഉടമസ്ഥാവകാശവും നിലനിർത്താൻ സാധിക്കുന്നു. അദാനി ഗ്രൂപ്പിന് പുറമേ, ടാറ്റ ഗ്രൂപ്പും ഇത്തരത്തിലുള്ള പാട്ടക്കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
Post Your Comments