KeralaLatest NewsNews

ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് അപകടം: അച്ഛന് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി

. കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിനുള്ളിലേക്ക് മറിയുകയായിരുന്നു, കിണറിന്റെ ആള്‍മറ ഇടിച്ചിട്ടാണ് കാര്‍ അകത്തേക്ക് മറിഞ്ഞത്

കണ്ണൂര്‍ : ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിന്‍സ് മാത്യു (18) ആണ് മരണത്തിന് കീഴടങ്ങിയത്. വിന്‍സിന്റെ പിതാവ് മാത്തുക്കുട്ടി (60) നേരത്തെ മരിച്ചിരുന്നു ആലക്കോട് നെല്ലിക്കുന്നിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മാത്തുക്കുട്ടിയും വിന്‍സും കാറില്‍ ഡ്രൈവിംഗ് പരിശീലനത്തിനായി പോകാന്‍ ഒരുങ്ങിയപ്പോഴാണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറിനുള്ളിലേക്ക് മറിയുകയായിരുന്നു. കിണറിന്റെ ആള്‍മറ ഇടിച്ചിട്ടാണ് കാര്‍ അകത്തേക്ക് മറിഞ്ഞത്. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെത്തി കാറിനുള്ളില്‍ നിന്ന് വിന്‍സിനെയും മാത്തുക്കുട്ടിയെയും പുറത്തെടുക്കുകയായിരുന്നു.

Read Also: എണ്ണമേഖലയിൽ 12.1 ട്രില്യൺ ഡോളർ നിക്ഷേപം ആവശ്യം: പരിസ്ഥിതി സൗഹൃദ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് ഒപെക്

സംഭവസ്ഥലത്ത് വെച്ച് തന്നെ പിതാവ് മാത്തുക്കുട്ടി മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച വിന്‍സ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് വിന്‍സിന്റെ പിതാവ് മാത്തുക്കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button