KeralaLatest News

കൊലയിലേക്ക് നയിച്ചത് സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യം

തിരുവനന്തപുരം: പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോൺ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മ. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ നൽകുമോയെന്നു പേടിച്ചു.

അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഒറ്റയ്ക്കാണു കൃത്യം ചെയ്തതെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നും ഗ്രീഷ്മ പറഞ്ഞു.

അതേസമയം, കുറ്റം കണ്ടുപിടിച്ചാൽ അന്വേഷണം വഴിതിരിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. പൊലീസിനോട് എന്തു പറയണമെന്നു ബന്ധുക്കളെ‍ ഗ്രീഷ്മ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button