Latest NewsIndiaNews

നവംബര്‍ 15 നകം റോഡിലെ കുഴികള്‍ നികത്തണം: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി യോഗി സര്‍ക്കാര്‍

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കി

ലക്നൗ: ഉത്തര്‍പ്രദേശിലെ റോഡുകളിലെ കുഴി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നവംബര്‍ 15-നകം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അവധി ദിനങ്ങള്‍ വെട്ടിച്ചുരുക്കിയതായും അദ്ദേഹം അറിയിച്ചു.

Read Also: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് റോഡുകള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് യോഗി ആദിത്യനാഥ് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും  വിവരങ്ങള്‍ ചീഫ് എഞ്ചീനിയര്‍മാരില്‍ നിന്ന് ശേഖരിച്ചതായി പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button