
തൃശ്ശൂര്‍: ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറിക്ക് നേരെ വധശ്രമം. കേച്ചേരി സ്വദേശി സൈഫുദ്ധീന് ആണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദ്ധീനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് സൈഫുദ്ധീന്‍ പോലീസിന് മൊഴി നല്‍കി.
വധശ്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ആണ് ഡി.വൈ.എഫ്.ഐ ആരോപണം. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
Post Your Comments