KeralaLatest NewsNews

പി.എസ്‌.സി പരീക്ഷക്ക് പോയ യുവാവിനെ തടഞ്ഞുവച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി.എസ്.സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. നവംബർ 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസ് നൽകിയത്. രാമനാട്ടുകര സ്വദേശി അരുണിനെ തടഞ്ഞുവച്ച സംഭവത്തില്‍ ഫറോക്ക് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർക്കാണ് കമ്മീഷൻ നോട്ടീസയച്ചത്.

ഉത്തരവാദിയായ ഉദ്യോഗസ്ഥനെ എ.സി.പി സിറ്റിംഗിൽ ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പരാതിയെ കുറിച്ച് ഫറോക്ക് അസിസ്റ്റന്‍റെ കമ്മീഷണർ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

ഫറോക്ക് എ.സി.പിക്ക് അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ്‌ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button