രാജ്യത്ത് ചരക്കു സേവന നികുതി വരുമാനം ഒക്ടോബറിൽ കുതിച്ചുയർന്നു. ഉത്സവ സീസണുകൾ സമാപിച്ചതോടെ റെക്കോർഡ് നേട്ടമാണ് ഒക്ടോബറിൽ കൈവരിച്ചത്. കണക്കുകൾ പ്രകാരം, ഒക്ടോബറിലെ ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപ കവിയുന്നത്.
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ മാസത്തിലെ കേന്ദ്ര ജിഎസ്ടി വിഹിതം 26,039 കോടി രൂപയാണ്. അതേസമയം, സംസ്ഥാന ജിഎസ്ടി ഇനത്തിൽ 37,297 കോടി രൂപയും, സംയോജിത ജിഎസ്ടി ഇനത്തിൽ 81,778 കോടി രൂപയും കൈവരിച്ചിട്ടുണ്ട്. 10,505 കോടി രൂപയാണ് സെസ്. കൂടാതെ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നും 825 കോടി രൂപ സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്.
Also Read: കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ മുഖ്യമന്ത്രി പുറത്തിറക്കി
2022 ഏപ്രിൽ മാസത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം രേഖപ്പെടുത്തിയത്. ഏപ്രിൽ 1.67 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഏപ്രിലിന് ശേഷം ആദ്യമായാണ് ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി കവിയുന്നത്.
Post Your Comments