പത്തനംതിട്ട: ഗവിയെന്ന സ്വപ്ന ഭൂമിയുടെ മനോഹര ഭംഗി ആസ്വദിക്കാനും, ഒരു ദിവസം ഗവി വനത്തിൽ താമസിക്കാനം ആഗ്രഹിക്കാത്തവർ കുറവാണ്. ഓർഡിനറി സിനിമയുടെ ഷൂട്ടിംഗിനു ശേഷമാണ് ഗവിയിലേക്ക് സഞ്ചാരികൾ വർദ്ധിച്ചത്. പ്രകൃതിയുടെ മനോഹാരിതയും, വനത്തിന്റെ വശ്യതയും, വന്യമൃഗങ്ങളുടെ ആവാസ കേന്ദവുമായ ഗവി സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. പക്ഷേ ഗവിയുടെ ഈ സൗന്ദര്യം നേരാംവണ്ണം ആസ്വദിക്കണമെങ്കിലും അടുത്തറിയണമെങ്കിലും ഗവി യാത്രയിൽ നമുക്കൊരു സഹായി അത്യാവശ്യമാണ്.
ഗവിയെ അറിയാവുന്ന, വനത്തെ നന്നായി അറിയാവുന്നവരുടെ സഹായം ഇല്ലാതെ ഗവിക്ക് പോയാൽ പലപ്പോഴും നിരാശയാകും ഫലം. ഗവിയിലെ കാഴ്ചകളിൽ എന്തൊക്കെയുണ്ട് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ല. കാരണം, പ്രകൃതിയെ സ്നേഹിക്കുന്ന വന്യമൃഗത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക്, പക്ഷികളെ കാണാനും, അതിന്റെ ശബ്ദം ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവർക്ക് ഉള്ളതാണ് ഗവി.
ഒരു ദിവസം കൊണ്ട് ഗവി കണ്ട് തിരികെ വരാം. എന്നാൽ പലരും ആഗഹിക്കുന്നത് ഗവിയുടെ വന്യതയിൽ തണുപ്പിൽ ഒരു ദിവസം താമസിച്ച് ത്രില്ലടിച്ച് മടങ്ങാനാണ്. മുൻപ് ഗവിയിൽ താമസിക്കാൻ സൗകര്യം തീരെ ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ, ഇപ്പോൾ ഗവിയിൽ താമസിക്കാൻ ഇംഗ്ലീപ്പുകാരുടെ ഒരു ബംഗ്ലാവ് അണിയിച്ചൊരുക്കിയിട്ടുണ്ട്.
വനത്തിനുള്ളിൽ ഡൗൺ ടൗൺ എസ്റ്റേറ്റിലെ ഈ ബംഗ്ലാവിൽ താമസിക്കാൻ ആരും ആഗ്രഹിച്ചുപോകും. മുറ്റത്തു നിന്നാൽ മലമുഴക്കി വേഴാമ്പലും, മലയണ്ണാനും, കരിങ്കുരങ്ങും, സിംഹവാലൻ കുരങ്ങും മുറ്റത്തെ മരക്കൊമ്പിൽ കാണാൻ കഴിയും. സംസ്ഥാന സർക്കാരിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായി നവീകരിച്ച ഈ ബംഗ്ലാവിന് ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി സർട്ടിഫിക്കറ്റാണുള്ളത്.
ഭർത്താവിന്‍റെ സമ്മതമില്ലാതെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി
ഗവി കാണണമെങ്കിൽ ആങ്ങമുഴി ചെക്ക് പോസ്റ്റ് വഴി 100 കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്യണം. പിനീട് ഗവി, പച്ചക്കാനം വഴി വള്ളക്കടവ് ചെക്ക് പോസ്റ്റ് ഇറങ്ങണം. രാവിലെ പത്തനംതിട്ടയിലെ ആങ്ങമൂഴിയിൽ നിന്നും പ്രത്യേകം വാഹനത്തിൽ സഞ്ചാരികളെ ഗവിയിലെ താമസസ്ഥലത്ത് എത്തിക്കും. വനം വകുപ്പിന്റെ പാസ് എടുത്ത്, ഭക്ഷണം ഉൾപ്പെടെ വണ്ടിയിൽ നിറച്ചാണ് യാത്ര. രാവിലെ 8.30 ന് യാത്ര തുടങ്ങിയാൽ ഗവി റൂട്ടിലെ ഓരോ മുക്കും, മൂലയും കണ്ട് വൈകിട്ട് നാല് മണിയോടെ താമസ സ്ഥലത്ത് എത്തുകയുള്ളു.
മൂഴിയാർ, കക്കി, ആനത്തോട്, പമ്പ ഡാമുകൾ കണ്ട്, എക്കോ പോയിന്റും, കാറ്റാടി കവലയും, കൊച്ചു പമ്പയും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ കണ്ടാണ് യാത്ര. മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട്ടിൽ പോകുന്നതും, കൊച്ചുപമ്പയിൽ നിന്നും തിരിഞ്ഞാണ്. വഴിയരുകിൽ വനത്തിലെ ഓരോ വളവിലും കാട്ടാനയും, കാട്ട് പോത്തുകളും മേയുന്നതു കാണാം. കണ്ണെത്താ ദൂരം കിടക്കുന്ന പുൽമേടും, അതിനുള്ളിൽ നിൽക്കുന്ന കലമാനും, കേഴയും, മ്ലാവും സ്ഥിരം കാഴ്ചകളാണ്. ഗവി ഡാമിന്റെ ഭംഗിയും, കക്കി, ആനത്തോട്
ഡാമുകളുടെ മുകളിൽ നിന്നുള്ള ജലാശയത്തിന്റെ കാഴ്ചയും ആരും മറക്കാനാവാത്ത ദൃശ്യഭംഗിയാണ് നൽകുന്നത്.
ഗവിയിൽ ഹോം സ്റ്റേയിൽ താമസിക്കുമ്പോൾ, നിശ്ശബ്ദമായ അന്തരീക്ഷവും, ചുറ്റും പ്രകൃതിയുടെ ശബ്ദവും മാത്രമുള്ളതാണ്. ഒരിക്കൽ എത്തുന്നവർ വീണ്ടും ഇവിടെ എത്താൻ ആഗ്രഹിക്കുവെന്ന് ഗവി ടൂറിസവും, ഹോം സ്റ്റേയും നടത്തുന്ന ബിനു വാഴമുട്ടം വ്യക്തമാക്കി. കുടുംബമായി എത്തുന്നവർക്ക് സുരക്ഷിതമായ ഇടമാണ് ഡൗൺ ടൗൺ എസ്റ്റേറ്റിലെ ഈ ബംഗ്ലാവിലുള്ളത്. ഇഷ്ടമുള്ള ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജാണ് ഇവിടെ ഉള്ളത്. രാത്രിയിൽ ക്യാമ്പ് ഫയർ ചെയ്യാനും, സമീപത്തെ ഏലത്തോട്ടത്തിൽ മൃഗങ്ങളെ കാണാനും അവസരമുണ്ട്. താമസിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി 9400 31 41 41 നമ്പരിൽ ബുക്ക് ചെയ്യണം.
Post Your Comments