സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബികാജി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 3 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന ഓഹരി വിൽപ്പന നവംബർ 7 ന് സമാപിക്കും. രാജ്യത്തെ ഏറ്റവും വലിയ മധുര പലഹാര നിർമ്മാതാക്കളാണ് ബികാജി ഫുഡ്സ്.
ഒരു രൂപ മുഖവിലയുള്ള ഓരോ ഓഹരികളുടെയും പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത് 285 രൂപ മുതൽ 300 രൂപ വരെയാണ്. പ്രധാനമായും ഓഫർ ഫോർ സെയിലിലൂടെയാണ് ഐപിഒ നടക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ മുഖാന്തരം 29,373,984 ഓഹരികളാണ് വിൽക്കുക. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 50 ഓഹരികളുടെ ഒരു ലോട്ടിന് വീതം അപേക്ഷിക്കാൻ കഴിയും.
Also Read: വൺപ്ലസ് നോർഡ് 2: റിവ്യൂ
പ്രതിദിനം 400 ടണ്ണിലധികം ലഘു ഭക്ഷണങ്ങളാണ് ബികാജി ഫുഡ്സ് നിർമ്മിക്കുന്നത്. രാജസ്ഥാൻ, കർണാടക, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബികാജി ഫുഡ്സിന് 6 നിർമ്മാണ യൂണിറ്റുകൾ ഉണ്ട്. 1986 സ്ഥാപിതമായ ഈ കമ്പനി വൻ ജനപ്രീതിയാണ് നേടിയെടുത്തിട്ടുള്ളത്.
Post Your Comments