പാലക്കാട്: ആലത്തൂര്‍ പിസിഎ എല്‍ പി സ്‌കൂളില്‍ ലഹരി വിരുദ്ധ പരിപാടിക്കിടെ അപകടം. പ്രതീകാത്മകമായി തീ കൊളുത്തുന്നതിനിടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ട സമാപനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
Post Your Comments