രാജ്യത്തുടനീളം റിലയൻസ് ഡിജിറ്റൽ ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ട് റിലയൻസ് റീട്ടെയിൽ. റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചാണ് ചെറു ഷോറൂമുകൾ പ്രവർത്തനമാരംഭിക്കുക. ഇതോടെ, വമ്പൻ നേട്ടങ്ങളാണ് റിലയൻസ് റീട്ടെയിൽ ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലകളിൽ ആരംഭിക്കുന്ന ഷോറൂമുകളിൽ സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്പ്, ഗെയിമിംഗ് ഉപകരണങ്ങൾ, ടെലിവിഷൻ എന്നിവ വിൽപ്പനയ്ക്ക് എത്തും.
വൈവിധ്യമാർന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം തന്നെയാണ് റിലയൻസ് ഡിജിറ്റൽ ഷോറൂമുകളിലൂടെ ലഭ്യമാക്കുക. 2,000 ചതുരശ്ര അടി വലുപ്പമുള്ള ഷോറൂമുകളാണ് ആരംഭിക്കുന്നത്. മുൻപ് റിലയൻസ് റീട്ടെയിലിന് കീഴിൽ ഡിജിറ്റൽ എക്സ്പ്രസ് എന്ന പേരിൽ പ്രത്യേക ഗ്രൂപ്പ് തുറന്നിരുന്നു. എന്നാൽ, അധികം വൈകാതെ തന്നെ ഇവയുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
Post Your Comments