Latest NewsNewsTechnology

Nokia G60: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ സാധ്യത

6.58 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാകാനാണ് സാധ്യത

ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് Nokia. ഫീച്ചർ ഫോണുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെ അവതരിപ്പിക്കുന്ന Nokia- യുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കും. Nokia G60 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന മോഡലാണ് Nokia G60. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം.

റിപ്പോർട്ടുകൾ പ്രകാരം, 6.58 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാകാനാണ് സാധ്യത. സ്നാപ്ഡ്രാഗൺ 695 ൽ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ സാധ്യത. 50 മെഗാപിക്സൽ സെൽഫി ക്യാമറയും പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം, ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

Also Read: സ്കൂൾ കെട്ടിടത്തിൽ നിന്നും കഞ്ചാവുശേഖരവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button