തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ യുവതിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഇന്നു ചോദ്യം ചെയ്യും. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമത്തിനു തുനിഞ്ഞ പ്രതി സംഭവം നടന്ന് ആറാം ദിനവും പ്രതിയെ കണ്ടെത്താനായിട്ടില്ല.
നിരീക്ഷണത്തിലുള്ള നാലു പേരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതിനു ശേഷം സമീപത്തെ പല സ്ഥലങ്ങളിലും കണ്ടതായി പറയുന്ന അജ്ഞാതനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
സ്ത്രീയെ ആക്രമിച്ചയാളും കൊറവൻകോണത്തെ വീടുകളിൽ കയറി അതിക്രമം കാണിച്ചയാളും ഒന്നല്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം
അതേസമയം, കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കന്‍റോൺമെന്‍റ് അസിസ്‌റ്റന്‍റ് കമ്മീഷണറെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ഡി.സി.പി അജിത്ത് കുമാർ ആണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി.
Post Your Comments