Latest NewsNewsIndia

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് 44 കാരന്‍ മരിച്ചു

ശരീരത്തില്‍ 'മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ' എന്നറിയപ്പെടുന്ന necrotizing fasciitis കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജെ കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല്‍പ്പത്തിനാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്നറിയപ്പെടുന്ന necrotizing fasciitis കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Read Also: ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു

ചര്‍മ്മത്തിലും അതിനു താഴെയുള്ള ടിഷ്യൂകളിലും ഉണ്ടാകുന്ന അപൂര്‍വ അണുബാധയാണ് നെക്രോടൈസിംഗ് ഫാസിയൈറ്റിസ് എന്ന് വിളിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ.

മൃണ്‍മോയ് റോയ് എന്നയാളാണ് അപൂര്‍വ അണുബാധ ബാധിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെ മാദ്യമഗ്രാമം സ്വദേശിയായ മൃണ്‍മോയ് റോയ് ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയിരുന്നു. ട്രെയിനില്‍ നിന്ന് വീണ് ഇടുപ്പിന്റെ താഴെയായി ഇരുമ്പ് ദണ്ഡ് കുത്തിക്കയറിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിക്കേറ്റ മൃണ്‍മോയിയെ സ്ഥലത്തെ നഴ്‌സിങ് ഹോമില്‍ ഒരാഴ്ച്ച ചികിത്സിച്ചിരുന്നു. ഇതിനു ശേഷം ഒക്ടോബര്‍ 23ന് ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രോഗിക്ക് കടുത്ത ശ്വാസതടസ്സവും ശരീരത്തില്‍ വിഷാംശവും ഉള്ള നിലയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജിലെ സര്‍ജറി പ്രൊഫസറായ ഹിമാന്‍ഷു റോയ് പറയുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് രോഗിയുടെ ശരീരത്തില്‍ നെക്രോടൈസിംഗ് ഫാസിയൈറ്റിസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ട്രെയിനില്‍ നിന്ന് വീണപ്പോഴുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കയറിയതായാണ് സംശയിക്കുന്നത്. ഇടുപ്പിന് താഴേയും ജനനേന്ദ്രിയത്തിലും അണുബാധ വ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button