Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ ഉയർത്തി കാനറാ ബാങ്ക്

പുതുക്കിയ നിരക്കുകൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിലായി

തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക്. രണ്ടുകോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 31 മുതൽ പ്രാബല്യത്തിലായി.

ഒരാഴ്ച മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും. ഒന്നര മാസം മുതൽ ആറുമാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 4.50 ശതമാനവും ആറുമാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 1 വർഷം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കുന്നതാണ്. 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനമാണ് പലിശ. 3 വർഷം മുതൽ 10 വർഷം വരെ കാലാവധി ഉള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്.

Also Read: ദീപാവലി കാലത്ത് വമ്പിച്ച പടക്ക വിൽപ്പന, രാജ്യത്ത് വിറ്റഴിച്ചത് കോടികളുടെ പടക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button