
കട്ടപ്പന: വീടിനു മുമ്പിലെ തിട്ടയിൽ നിന്നു താഴേക്കു വീണ് യുവാവ് മരിച്ചു. പുളിയന്മല ഹിൽടോപ് ഇലവുങ്കൽ നിധിൻ സജി ( 22) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു മുമ്പിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ നിധിൻ സമീപത്തെ തിട്ടയുടെ മുകളിൽ നിന്നു 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഫോൺ ചെയ്യുന്നതിനിടെ അപസ്മാരം വരികയും ബോധരഹിതനായി താഴേക്കു വീഴുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Read Also : ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ
തുടർന്ന്, ഇതുവഴി വന്ന യാത്രക്കാർ ചേർന്ന് നിധിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ പാലാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. വീഴ്ചയിൽ യുവാവിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments