തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജ് എന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കഷായവും ജ്യൂസും നല്കിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. പാറശാല പൊലീസ് ഇതുവരെ അന്വേഷിച്ച കേസ് ശനിയാഴ്ച ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ സുഹൃത്തിനോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Read Also: ലാൻഡ് ഫോൺ കണക്ഷൻ പുനസ്ഥാപിക്കാൻ ബിഎസ്എൻഎൽ, വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകൾ
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മരണകാരണം കണ്ടെത്താന്‍ ആരോഗ്യവിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറല്‍ എസ്പി ഡി.ശില്പ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയ നടപടി ആശ്വാസം നല്‍കുന്നതാണെന്നും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഈ മാസം 14നാണ് ഷാരോണ്‍ കഷായവും ജ്യൂസും കുടിക്കുന്നത്. 14ന് രാത്രി ആശുപത്രിയില്‍ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിക്കുന്നത്. ഷാരോണിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്കി എന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം.
Post Your Comments