Latest NewsKeralaNews

ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു, യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പച്ച നിറത്തില്‍ ഛര്‍ദ്ദിച്ചു

ദൃശ്യങ്ങളിലും ഇരുവരും തമ്മില്‍ നടത്തിയ ചാറ്റുകളിലും ദുരൂഹത, ചലഞ്ച് എന്ന പേരില്‍ നേരത്തെയും യുവാവിനെക്കൊണ്ട് യുവതി ജ്യൂസ് കുടിപ്പിച്ചു

തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന സംഭവം ഓര്‍ത്തെടുത്ത് സുഹൃത്ത് രെജിന്‍.

Read Also: മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ

‘യുവതിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഷാരോണിന് അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഛര്‍ദ്ദിച്ച് കൊണ്ടാണ് പുറത്തിറങ്ങി വന്നത്. പ്രൊജക്റ്റ് വാങ്ങാന്‍ വരുമോ എന്ന് പറഞ്ഞാണ് തന്നെ കൂടെ കൂട്ടിയത്. എന്നാല്‍ ഒറ്റക്കാണ് വീട്ടിലേക്ക് കയറി പോയത്. പുറത്ത് വന്ന് ബൈക്കില്‍ കയറാന്‍ നേരവും ഛര്‍ദ്ദിച്ചു’, രെജിന്‍ പറഞ്ഞു.

‘ഛര്‍ദ്ദിലിന് പച്ച നിറമായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചപ്പോള്‍ കഷായം കുടിച്ചു എന്ന് മാത്രമാണ് പറഞ്ഞത്. എന്തിനുള്ളതാണെന്ന് ചോദിച്ചിട്ട് മറുപടി ഒന്നും അവന്‍ പറഞ്ഞിരുന്നില്ല. അന്ന് വൈകുന്നേരം മെസ്സേജ് അയച്ച് ചോദിച്ചപ്പോള്‍ ഛര്‍ദ്ദി കുറവുണ്ട്, ആശുപത്രിയില്‍ പോയി എന്ന് അവന്‍ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷമാണ് അവന്‍ ഐസിയുവിലാണെന്ന് താന്‍ അറിഞ്ഞത്’, സുഹൃത്ത് വ്യക്തമാക്കി.

അതേസമയം, കഷായം കുടിച്ച് ഷാരോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങാത്ത സാഹചര്യത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍. ദൃശ്യങ്ങളിലും ഇരുവരും തമ്മില്‍ നടത്തിയ ചാറ്റുകളിലും വരെ ദുരൂഹതയുണ്ട്. ചലഞ്ച് എന്ന പേരില്‍ നേരത്തെയും യുവാവിനെക്കൊണ്ട് യുവതി ജ്യൂസ് കുടിപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുവതിയുടെ വീട്ടില്‍ നിന്ന് കഷായം കുടിച്ച വിവരം ഇയാള്‍ കുടുംബക്കാരില്‍ നിന്ന് മറച്ചുവെയ്ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button