Latest NewsKeralaNews

ഛർദ്ദിച്ച് അവശനായി ഷാരോൺ, വിഷം കൊടുത്ത ശേഷം ‘ഗർഭിണിയാണോ’ എന്ന് പരിഹസിച്ച് ഗ്രീഷ്മ – കാമുകിയുടെ ക്രൂര ഭാവം അറിയാതെ ഷാരോൺ

പാറശാല: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോൾ കൊലയാളിയായ 22 കാരി ഗ്രീഷ്മയുടെ പെരുമാറ്റവും ക്രൂരതയും കേരളത്തെ ഞട്ടിക്കുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായപ്പോഴും മനഃസാക്ഷി കുത്തില്ലാതെ ഗ്രീഷ്മ ഷാരോണിനെ പരിഹസിക്കുകയായിരുന്നു. പച്ച നിറത്തിലുള്ള ദ്രാവകം ഛർദ്ദിച്ച് അവശനിലയിൽ കഴിഞ്ഞപ്പോൾ ഇതിനെ കുറിച്ച് പറഞ്ഞ ഷാരോണിനോട് ‘ഗർഭിണിയാണോ’ എന്ന് ചോദിച്ച് പരിഹസിക്കുകയായിരുന്നു ഗ്രീഷ്മ.

കൊലയാളിയെ പിടികൂടാൻ സഹായിച്ചത് ഷാരോണിന്റെ മാതാപിതാക്കളുടെ സംശയവും പരാതിയുമാണ്. തങ്ങൾ സംശയിച്ചത് തന്നെ ഒടുവിൽ സംഭവിച്ചുവെന്ന് ഷാരോണിന്റെ അമ്മ കണ്ണീരോടെ പറയുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് സത്യമാകുന്നു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button