കൊട്ടാരക്കര: കാൽനടയാത്രക്കാരനായ ഗൃഹനാഥൻ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. കലയപുരം തൈപ്ലാംവിള വീട്ടിൽ ജെ. ഡാനിയേൽ (76) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കലയപുരം വള്ളക്കടവിലായിരുന്നു അപകടം നടന്നത്. നടന്നു പോവുകയായിരുന്ന ഡാനിയേലിനെ അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചിടുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ബിജു, ബിനു.
Post Your Comments