കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വർണക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്. ധരിച്ചിരുന്ന പാന്‍റ്സിന്‍റെ സിബ്ബിലൊളിപ്പിച്ചും ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് വിഭാഗം ഞായറാഴ്ച പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാലിയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ കൊല്ലം സ്വദേശി കുമാർ കസ്റ്റംസിന്‍റെ പിടിയിലായി.
Read Also : ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ അടിയന്തര നടപടി, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണമാണ് ചെരുപ്പിൽ ഒളിപ്പിച്ച് കടത്താൻ ഇയാൾ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്ത് കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്.
പാന്‍റ്സിന്‍റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു മറ്റൊരു ശ്രമം. സംഭവത്തിൽ, പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
Post Your Comments