പ്രമുഖ ടെക് ഭീമനായ മെറ്റയ്ക്കെതിരെ കനത്ത നടപടി സ്വീകരിച്ച് വാഷിംഗ്ടണിലെ കോടതി. തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 206 കോടി രൂപയാണ് മെറ്റയ്ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴയാണ് മെറ്റയ്ക്ക് നൽകിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയാണ് മെറ്റ.
നിലവിൽ, അമേരിക്കയിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നവർ അത് ആർക്കുവേണ്ടി ചെയ്യുന്നു, ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്, പരസ്യത്തിനായി എത്ര തുക കൈപറ്റി എന്നത് അടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിയമമുണ്ട്. പത്രങ്ങളും ടിവി ചാനലുകളും ഈ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പരസ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റ വെളിപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മെറ്റയുടെ നിലപാട്. അതേസമയം, ശിക്ഷ നടപടികളെ സംബന്ധിച്ചുള്ള വിവരങ്ങളെക്കുറിച്ച് മെറ്റ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Post Your Comments