KottayamLatest NewsKeralaNattuvarthaNews

കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ല്‍പ്പോ​യ ആൾ പൊലീസ് പിടിയിൽ

ഉ​ദ​യ​നാ​പു​രം തേ​നാ​മ​റ്റം ഭാ​ഗം ക​ണി​യാ​ട​ത്ത് സു​ധീ​ഷി(39) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ല്‍പ്പോ​യ പ്ര​തി​ അറസ്റ്റിൽ. ഉ​ദ​യ​നാ​പു​രം തേ​നാ​മ​റ്റം ഭാ​ഗം ക​ണി​യാ​ട​ത്ത് സു​ധീ​ഷി(39) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ‍‌‌

Read Also : തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രത്തിന് സമീപം റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തി: ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കി

2018-ല്‍ ആണ് സംഭവം. ഇയാൾ ​വൈ​ക്ക​ത്ത് മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ക​യും തു​ട​ര്‍ന്ന്, കോ​ട​തി​യി​ല്‍ നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചിരുന്നു.

വി​വി​ധ കേ​സു​ക​ളി​ല്‍പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ള്‍ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​തി​നൊ​ടു​വി​ല്‍ ഇ​യാ​ൾ പി​ടി​യിലാവുക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button