തിരുവനന്തപുരം: മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വയനാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ വെച്ച് ജില്ലാതല ഉദ്ഘാടനം, പുസ്തക പ്രദര്‍ശനം, ഡോക്യുമെന്ററി അവതരണം, ക്വിസ് മത്സരം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങ് പ്രൊഫ. ടി. മോഹന്‍ ബാബു ഉദ്ഘാടനം ചെയ്യും. ഒ.കെ ജോണി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ ഭരണകൂടത്തിന്റെയും പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന ഭരണഭാഷാ വാരാചരണ- പുരസ്‌കാരദാന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഭരണഭാഷ പുരസ്‌കാര ദാനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിക്കും. മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നിര്‍വഹിക്കും.
Post Your Comments