തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകത്തിനായി ഗ്രീഷ്‌മ കഷായത്തിൽ കലർത്തി നൽകിയത് തുരിശ് ആയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്‌ടറുടെ മൊഴിയിൽ വ്യക്തമായി. ഗ്രീഷ്‌മയുടെ മൊഴിയിലെ വൈരുദ്ധ്യവും ശാസ്‌ത്രീയമായ അന്വേഷണവുമാണ് പെൺകുട്ടി തന്നെയാണ് പ്രതിയെന്ന് തെളിയിക്കാൻ സഹായിച്ചത്.
ഷാരോണിനെ കൊലപ്പെടുത്താൻ മുൻപ് തന്നെ ഗ്രീഷ്‌മ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. മുൻപും ഷാരോണിന് ജ്യൂസ് കഴിച്ച ശേഷം ഛർദ്ദിലും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായി. ഇത് പെൺകുട്ടി കൊല്ലാനുളള ശ്രമം നടത്തിയതിനാലാകാമെന്നാണ് യുവാവിന്റെ കുടുംബം വ്യക്തമാക്കുന്നത്. സുഖമില്ലാതെ വന്നതോടെ പാറശാല ആശുപത്രിയിലെത്തിച്ച് ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഗ്രീഷ്മയും കുടുംബവും ചെയ്യലിന് എസ്.പി. ഓഫീസില്‍ ഹാജരായത്. ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി നടന്ന വിവരങ്ങൾ അന്വേഷണ സംഘത്തോട് തുറന്നു പറയുകയായിരുന്നു. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേസിൽ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടായത്.
മുഖത്തെ ചുളിവുകള്‍ മുതല്‍ കറുത്ത പാടുകള്‍ വരെ; അറിയാം റോസ് വാട്ടറിന്‍റെ ഗുണങ്ങള്‍…
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ന്യായീകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
തുടക്കത്തില്‍ പാറശാല പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
Post Your Comments