KeralaLatest NewsNews

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണ്ണ വേട്ട: പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടി 

കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് ഒളിപ്പിച്ച സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി പിടിയില്‍. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 47 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.

നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം കണ്ടെത്താനായില്ലെങ്കിലും ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണ്ണം പിടികൂടിയത്.

ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button