Latest NewsNewsIndia

ബംഗാളില്‍ ബി.ജെ.പി രഥയാത്രയിൽ ഉപയോഗിച്ച ബസ് തൃണമൂല്‍ പ്രവര്‍ത്തകർ തകര്‍ത്തു

ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തുന്ന രഥയാത്രയിൽ ഉപയോഗിച്ച ബസ് തകര്‍ത്തു. തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി കടന്നുപോകുന്നതിനിടെയാണ് പുരുലിയയില്‍ വെച്ച്‌ രഥം തകര്‍ക്കപ്പെട്ടത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനാൽ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

തൃണമൂല്‍ പ്രവര്‍ത്തകരാണ് ബസ് തകര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ആരോപണം തള്ളി.

പുരുലിയ ജില്ലയിലെ ഒമ്പത് മണ്ഡലത്തില്‍ രഥയാത്ര പര്യടനം നടത്തി മടങ്ങവേയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവറെ മര്‍ദിച്ചതായി ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ കോട്ടൂല്‍പൂരില്‍ രഥയാത്രക്ക് വീണ്ടും തുടക്കമിടുമെന്നും തൃണമൂലിന് ഇതിനെ തടയാനാവില്ലെന്നും അമിത് മാളവ്യ ട്വീറ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button