KeralaLatest NewsNews

അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം

അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായി. കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ കാരണമായി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

Read Also: കോവളത്ത് യുവതി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ചു: മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ

കഴിഞ്ഞ ദിവസം ആനന്ദ് വിഹാര്‍, നരേല, അശോക് വിഹാര്‍, ജഹാന്‍ഗീര്‍ പുരി എന്നിവിടങ്ങളില്‍ വായു നിലവാര സൂചിക 400 കടന്ന് ഗുരുതരാവസ്ഥയിലെത്തി. താപനില 14 വരെ താഴ്ന്നു.

നിയന്ത്രണങ്ങള്‍ മറികടന്ന് എന്‍സിആറിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് സ്ഥിതി ഗുരുതരമാക്കി. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ത്തിച്ചു. മലിനീകരണം കുറക്കാന്‍ റെഡ് ലൈറ്റില്‍ വാഹനങ്ങള്‍ ഓഫ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ് ക്യാമ്പയിന് ഗവര്‍ണര്‍ ഉടന്‍ അനുമതി നല്‍കണമെന്ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button