Latest NewsIndiaNews

പ്രധാനമന്ത്രിയുടെ പിതാവിനെ അപമാനിച്ചു: കാഡ്ബറിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം

കാഡ്‌ബറി ഉൽപ്പന്നങ്ങളിൽ ‘ബീഫ്’ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങൾക്ക് പിന്നാലെ കമ്പനി പുതിയ വിവാദത്തിലേക്ക്. കാഡ്‌ബെറിയുടെ ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ട്വിറ്ററില്‍ ആഹ്വാനം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെ അപമാനിക്കുന്നതാണ് പുതിയ പരസ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ആഹ്വാനം. #BoycottCadbury ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായിയിരിക്കുകയാണ്.

പരസ്യത്തിലെ ദരിദ്രനായ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. ഇതാണ് വിമർശകർ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേര് കച്ചവടക്കാരന് നല്‍കിയെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതേക്കുറിച്ച് ഭഗ്‌വ ക്രാന്തി സേന ദേശീയ പ്രസിഡന്റ് പ്രാചി സാധ്വി അടക്കമുള്ളവർ രംഗത്ത് വന്നു.

‘ടെലിവിഷന്‍ ചാനലുകളില്‍ കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യം നിങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്. കാഡ്ബറി കമ്പനീ ഇത് നാണക്കേട്’, എന്നാണ് സാധ്വിയുടെ ട്വീറ്റ്.

ഇതാദ്യമായല്ല കാഡ്ബറി ഇന്ത്യൻ ട്വിറ്റർ ഉപയോക്താക്കളുടെ വിമർശനത്തിന് ഇരയാകുന്നത്. 2021-ൽ, സമാനമായ ബഹിഷ്‌കരണ ആഹ്വാനം ഉയർന്നിരുന്നു. അതേസമയം, വിഷയത്തില്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ രണ്ടു തട്ടിലാണ്. ചിലര്‍ ചോക്ലേറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മറ്റുചിലര്‍ പരസ്യത്തെ അനുകൂലിച്ച് രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button