റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങൾക്ക് വിവിധ ബാങ്കുകൾ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർന്ന പലിശ നൽകുന്നത്.
കാനറ ബാങ്ക് 666 ദിവസം കാലാവധിയുള്ള സ്പെഷൽ നിക്ഷേപ പദ്ധതിയാണ് അവതരിപ്പിച്ചിട്ടുള്ളത്. പൊതു വിഭാഗങ്ങൾക്ക് 7 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും പലിശ ലഭിക്കും.
Also Read: ഉംറ തീർത്ഥാടകർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് മടങ്ങണം: അറിയിപ്പുമായി സൗദി
പുതിയ ഓഫറിൽ യൂണിയൻ ബാങ്ക് 3 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ നൽകുന്നത്. രണ്ടുകോടി രൂപയിൽ താഴെയുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും ഈ നിരക്ക് ബാധകമായിരിക്കും.
സ്ഥിര നിക്ഷേപങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന അംഗങ്ങൾക്ക് 7.75 ശതമാനവും, പൊതു വിഭാഗത്തിന് 7.25 ശതമാനവുമാണ് പലിശ നിരക്ക്. 750 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ ബാധകം.
Post Your Comments