Latest NewsNewsTechnology

തെറ്റായ വിവരങ്ങൾ ഇനി ഉപയോക്താക്കളിലേക്ക് എത്തില്ല, സർട്ടിഫൈഡ് യൂട്യൂബ് ചാനൽ ഉടൻ അവതരിപ്പിക്കും

തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ പുതിയ നീക്കം

ആരോഗ്യപരമായ സംശയനിവാരണങ്ങൾ നടത്താൻ ഇന്ന് ഭൂരിഭാഗം ആൾക്കാരും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഡോക്ടർമാരുടെയും, നേഴ്സുമാരുടെയും, ആരോഗ്യ വിദഗ്ധരുടെയും നിരവധി വീഡിയോകൾ യൂട്യൂബ് ചാനലുകളിൽ കാണാൻ സാധിക്കും. എന്നാൽ, ആരോഗ്യത്തെക്കുറിച്ച് വിവിധ കാര്യങ്ങൾ പങ്കുവയ്ക്കുന്ന നിരവധി വ്യാജ ചാനലുകളും യൂട്യൂബിൽ സുലഭമാണ്. അത്തരത്തിലുള്ള വ്യാജന്മാർക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് യൂട്യൂബ്. റിപ്പോർട്ടുകൾ പ്രകാരം, ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ വിദഗ്ധർ എന്നിവർക്ക് സർട്ടിഫൈഡ് യൂട്യൂബ് ചാനലാണ് അവതരിപ്പിക്കാനിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ പുതിയ നീക്കം. പുതിയ ഫീച്ചർ എത്തുന്നതോടെ, ആരോഗ്യസംബന്ധമായ വിവരങ്ങൾക്ക് ശരിയായ ഉറവിടം കണ്ടെത്താൻ ഉപയോക്താക്കൾക്ക് കഴിയും. പ്രത്യേക യൂട്യൂബ് വെരിഫിക്കേഷൻ സംവിധാനം നടപ്പിലാക്കിയാൽ, വ്യാജന്മാരുടെ കടന്നുകയറ്റം ഇല്ലാതാക്കാൻ കഴിയുമെന്നാണ് യൂട്യൂബിന്റെ വിലയിരുത്തൽ.

Also Read: ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനെതിരെ ലണ്ടനിൽ കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

shortlink

Related Articles

Post Your Comments

Related Articles


Back to top button