ആഗ്ര: സിഗരറ്റ് നൽകാത്ത ദേഷ്യത്തിൽ കൂട്ടുകാരനെ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ നടന്ന സംഭവത്തിൽ കപ്തൻ സിങ് എന്നയാളാണ് മരിച്ചത്. സുഹൈൽ ഖാൻ എന്ന സുഹൃത്തിനൊപ്പം സിഗരറ്റ് വലിക്കുന്നതിനിടെയാണ് സംഭവം.
സിഗരറ്റ് നൽകാത്തതിന്റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ, രോഷാകുലനായ പ്രതി സുഹൃത്തിനെ 30 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊന്നെന്നാണ് കേസ്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കപ്തൻ സിങ് തങ്ങളെ വിളിച്ചിരുന്നുവെന്നും സുഹൃത്ത് തള്ളിയിട്ട വിവരം അറിയിച്ചിരുന്നുവെന്നും സഹോദരൻ ലഖൻ സിങ് പറഞ്ഞു.
ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍
‘ആഗ്രയിലെ വീടിനു സമീപത്തുള്ള സുഹൃത്ത് സുഹൈൽ ഖാനെ കാണാനാണ് സഹോദരൻ കപ്തൻ സിങ് വീട്ടിൽനിന്ന് പോയത്. പിന്നീട്, റോഡിൽ പരുക്കേറ്റ നിലയിലാണ് കപ്തനെ കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് അവൻ ഞങ്ങളെ വിളിച്ച് സുഹൃത്ത് തള്ളിയിട്ട വിവരം അറിയിച്ചിരുന്നു’ ലഖൻ സിങ് വ്യക്തമാക്കി. അതേസമയം, മദ്യപിച്ചിരുന്നതിനാൽ പെട്ടെന്നു വന്ന ദേഷ്യത്തിൽ കപ്തനെ തള്ളിയിട്ടതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
Post Your Comments