നമ്മുടെ ചര്‍മ്മം സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലര്‍ക്ക് നഖം വളരെ പെട്ടെന്ന് പൊട്ടി പോകുന്നത് കാണാം. പല കാരണങ്ങൾ കൊണ്ടാണ് നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നത്. ചില പോഷകങ്ങളുടെ കുറവ് മൂലവും നഖങ്ങൾ പൊട്ടാം. നഖങ്ങളെ എപ്പോഴും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത്.
വെളിച്ചെണ്ണയുടെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ കാരണം പൊട്ടുന്നതും വിണ്ടുകീറിയതുമായ നഖങ്ങൾക്കും കേടായ പുറംതൊലികൾക്കും ചികിത്സിക്കാൻ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം നഖം മസാജ് ചെയ്യുന്നത് നഖം തിളക്കമുള്ളതാക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.
ഈർപ്പം നിലനിർത്തുന്നത് നഖത്തിന് ഭംഗിയും മിനുസവും നൽകാന്‍ സഹായിക്കും. ഇതിനായി നഖത്തിൽ മോയിസ്ച്യുറൈസിങ് ക്രീം പുരട്ടാം.
വിറ്റാമിൻ ഇ ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് വളരെ ഈർപ്പമുള്ളതും എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതുമാണ്. ഇത് നഖങ്ങളുടെ വളർച്ചയ്ക്ക് മികച്ചതാക്കുന്നു. നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.
വാഴപ്പഴം മിക്സിയിലടിച്ച് കൈയിൽ പുരട്ടുക. പതിനഞ്ച് മിനിറ്റുകഴിഞ്ഞ് കഴുകിക്കളയാം. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് കൈകളുടെ വരൾച്ച മാറാനും അതുവഴി നഖങ്ങളുടെ ഭംഗി കൂട്ടാനും സഹായിക്കും.
Post Your Comments