നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കുറവുമൂലം നഖങ്ങൾ ഒടിഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക. പാലിലെ പ്രോട്ടീൻ വിരലുകളിൽ പ്രവേശിച്ച് നഖങ്ങളുടെ വളർച്ചയ്ക്ക് വിത്തിടും.
ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി കുറച്ചുസമയം വെക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ ഏറെ നല്ലതാണ്.
Read Also : വീട്ടിനകത്ത് സൂക്ഷിച്ച ഡയമണ്ട് അടക്കമുളള സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നഖങ്ങള്‍ തിളക്കമുള്ളതാകാൻ ഇത് സഹായിക്കും.
നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്‌ത ശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
Post Your Comments