KasargodKeralaNattuvarthaLatest NewsNews

സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : രണ്ടു പേർക്ക് പരിക്ക്

മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്

കുമ്പള: നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കെ.എൽ.14 ക്യു 5561 നമ്പർ സ്കൂട്ടറാണ് പേരാൽ കാമന എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽപെട്ടത്. സഹയാത്രികരായ മറ്റ് രണ്ടു പേർക്ക് പരിക്കേറ്റു.

Read Also : നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ, 1195 പ്രതികൾ അറസ്റ്റിൽ

നാട്ടുകാർ ചേർന്ന് മൂവരെയും കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സക്ക് കാസർ​ഗോഡെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വച്ച് അനസ് മരിക്കുകയായിരുന്നു.

പരിക്കേറ്റവർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button