അബുദാബി: മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 44 പ്രകാരം അപകീർത്തിപ്പെടുത്തുന്നതിനായി മറ്റു വ്യക്തികളുടെ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.
ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ, മറ്റു സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട്, അപകീർത്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട്, മറ്റു വ്യക്തികളുടെ ഫോട്ടോ, ദൃശ്യങ്ങൾ, വീഡിയോ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ ഈ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി തവണ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി വി.എൻ വാസവൻ
Post Your Comments