Latest NewsUAENewsInternationalGulf

മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 44 പ്രകാരം അപകീർത്തിപ്പെടുത്തുന്നതിനായി മറ്റു വ്യക്തികളുടെ ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.

Read Also: ഒരു രാജ്യം, ഒരു യൂണിഫോം എന്ന ആശയം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം:നരേന്ദ്ര മോദി

ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ, മറ്റു സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ട്, അപകീർത്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട്, മറ്റു വ്യക്തികളുടെ ഫോട്ടോ, ദൃശ്യങ്ങൾ, വീഡിയോ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നവർക്കെതിരെ ഈ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി തവണ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി വി.എൻ വാസവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button