തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മർദ്ദിച്ചെന്ന സംഭവത്തിൽ ആരോപണ വിധേയനായ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി. വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുലിനെ സ്ഥലംമാറ്റി. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയത്.
ഈ വിഷയത്തിൽ ആരോപണ വിധേയനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലൻസ് വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments