PalakkadKeralaNattuvarthaLatest NewsNews

കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസ്

23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാൻ കൃഷ്ണ കുമാറിനെതിരെയാണ് കേസെടുത്തത്

പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസെടുത്തു. 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാൻ കൃഷ്ണ കുമാറിനെതിരെയാണ് കേസെടുത്തത്.

Read Also : 8 വയസ്സുമുതലുള്ള പെൺകുട്ടികളെ ലേലത്തിന് വിൽക്കുന്നു, എതിർത്താൽ അമ്മയെ ബലാത്സംഗം ചെയ്യും: രാജസ്ഥാനോട് റിപ്പോർട്ട് തേടി

വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവർക്കെതിരെയാണ് കേസെടുത്തത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് കേസെടുത്തത്.

കള്ളു കുടിക്കാനെത്തിയ രണ്ട് വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button