Latest NewsIndia

കോയമ്പത്തൂർ സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതിന് സ്റ്റാലിനെതിരെ തമിഴ്നാട് ഗവർണർ

ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ.രവി. കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്ന് ഗവർണർ ചോദിച്ചു. ഉക്കടം സ്ഫോടനത്തിൽ ഉൾപ്പെട്ടവർ മുൻപേ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

തമിഴ്നാട് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചു. പക്ഷേ, കേസ് എൻഐഎക്ക് കൈമാറുന്നത് സർക്കാർ താമസിപ്പിച്ചുവെന്നും ഗവർണർ കുറ്റപ്പെടുത്തി. കോയമ്പത്തൂർ സ്ഫോടന കേസിൽ സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന ഘടകം ശക്തമായ വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം.
കോയമ്പത്തൂരിൽ നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഗവർണർ വ്യക്തമാക്കി.

വൻ ഭീകരാക്രമണത്തിനായിരുന്നു പദ്ധതിയിട്ടത്. രാജ്യത്തിന്റെ മുന്നേറ്റത്തിൽ അസഹിഷ്ണുക്കളായ ശത്രുക്കളാണ് ഇതിന് പിന്നിൽ. നമ്മളെ നേർക്കുനേർ നിന്ന് എതിർക്കാൻ അവർക്ക് ശക്തിയില്ല, അതുകൊണ്ട് രാജ്യത്തിന് അകത്തുനിന്ന് നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണർ ആർ.എൻ.രവി പറഞ്ഞു. അതേസമയം, സ്ഫോടനത്തിൽ ഇന്റലിജൻസ് വീഴ്ച ആരോപിച്ച് ഈ മാസം 31ന് ബിജെപി കോയമ്പത്തൂരിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button