ന്യൂഡല്‍ഹി: ചിന്തന്‍ ശിബിരത്തിന്റെ രണ്ടാം ദിനം യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയില്‍ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി അത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനും പ്രചോദനം ഉള്‍ക്കൊള്ളാനും രാജ്യത്തിന്റെ പുരോഗതിയ്ക്കായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മോദി യോഗത്തില്‍ പറഞ്ഞു.
Read Also: ടി20 ലോകകപ്പില്‍ സെമി കാണാതെ പാകിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തും: ഷോയിബ് അക്തര്‍
ഒരു രാജ്യം, ഒരു യൂണിഫോം എന്ന ആശയവും അദ്ദേഹം യോഗത്തില്‍ പങ്കുവെച്ചു. സാദ്ധ്യമാകുമെങ്കില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിര്‍ത്തിയ്ക്ക് പുറത്തുള്ളവര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്നതും ക്രമസമധാനം നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നതും മോദി പരാമര്‍ശിച്ചു. കുറ്റകൃത്യങ്ങളെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുന്നതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ ചെറുക്കാനുള്ള പൊതുവേദിയാണ് ചിന്തന്‍ ശിബിര്‍ വഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
Post Your Comments