Latest NewsKeralaIndia

പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ: വീട് വളഞ്ഞ് പിടികൂടിയത് എൻഐഎ, കേരളാ പോലീസ് അറിഞ്ഞില്ല

പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. എൻ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു.

കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു.

ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാൻ എൻഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചു. അതേസമയം എൻഐഎയുടെ നീക്കം കേരളാ പോലീസ് അറിഞ്ഞില്ലെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button