ThiruvananthapuramLatest NewsKeralaNattuvarthaNews

സത്യപ്രതിജ്ഞാ ലംഘനം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ

കോട്ടയം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎൻ ബാലഗോപാൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ധനമന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി രാജി വയ്പ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘മുഖ്യമന്ത്രി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കരുത്. സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്ന പോലെ ഗവർണർ നിശ്ചയിച്ച മന്ത്രിമാർക്ക് എന്തെങ്കിലും പറയാൻ കഴിയില്ല. മണ്ടൻ തിരുമാനങ്ങളാണ് മന്ത്രിമാർ എടുക്കുന്നത്,’ സുരേന്ദ്രൻ പറഞ്ഞു.

കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

ഗവർണറുടെ മനസിന്റെ പ്രീതി നഷ്ടപ്പെട്ടു എന്നത് മാത്രമല്ല കാര്യമെന്നും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടതെന്നും സുരേന്ദ്രൻ ചോദിച്ചു. ചാൻസിലറുടെ അധികാരത്തെ ഹെെക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button