Latest NewsNewsInternational

ഇന്ത്യയുടെ വിദേശനയത്തെ വീണ്ടും പ്രശംസിച്ച് ഇമ്രാന്‍ ഖാന്‍

ജനക്ഷേമ നയങ്ങളും നിയമങ്ങളും ആവിഷ്‌കരിക്കുന്ന ഇന്ത്യയെ പ്രശംസിക്കുന്നത് തുടര്‍ന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ജനക്ഷേമ നയങ്ങളും നിയമങ്ങളും ആവിഷ്‌കരിക്കുന്ന ഇന്ത്യയെ പ്രശംസിക്കുന്നത് തുടര്‍ന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പ്രശംസിച്ചത്. രാജ്യം സ്വീകരിച്ച വിദേശ നയമാണ് ഇമ്രാന്റെ പ്രശംസയ്ക്ക് ആധാരം.

Read Also: റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു

പാകിസ്ഥാന്‍ ഈ രാജ്യത്തിന് അകത്തു തന്നെയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. റഷ്യ വിലകുറഞ്ഞ എണ്ണ നല്‍കുകയാണെങ്കില്‍, തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ പലതും ചെയ്യും. ആരും തന്നോട് ചോദിക്കില്ല. റഷ്യയില്‍ നിന്നും ഇന്ത്യയ്ക്ക് എണ്ണ എടുക്കാം. എന്നാല്‍ അടിമകളായ പാകിസ്ഥാനെ എണ്ണ എടുക്കാന്‍ അനുവദിക്കില്ല. തനിക്ക് ഒരു സ്വതന്ത്ര രാജ്യമാണ് കാണേണ്ടത്. ആ രാജ്യത്ത് നീതിയുണ്ടാകണം. ജനങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കണമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button