കാപ്പി കുടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കാം
കോഫി(Coffee) ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍ പേരും. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) വികസിപ്പിക്കുന്നതിന് കാരണമാകുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.
കാപ്പിയിലെ കഫീന്‍ ഉള്ളടക്കം ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് പിസിഒഎസിന് ദോഷകരമാണ്. കേന്ദ്ര നാഡീവ്യൂഹത്തെയും ശരീരത്തിലെ ഉപാപചയ സംവിധാനങ്ങളെയും ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് കഫീന്‍ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.
ലാന്‍സെറ്റ് പോലുള്ള മെഡിക്കല്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച വിവിധ പഠനങ്ങള്‍ സ്ഥിരമായി കാപ്പി കുടിക്കുന്നവരും വന്ധ്യതയും തമ്മില്‍ ബന്ധം കണ്ടെത്തിയിട്ടുണ്ട്. അണ്ഡാശയ പ്രവര്‍ത്തനത്തിലെ മാറ്റത്തിലൂടെയോ ഹോര്‍മോണ്‍ മെറ്റബോളിസത്തിലെ മാറ്റങ്ങളിലൂടെയോ എന്‍ഡോജെനസ് ഹോര്‍മോണുകളുടെ അളവ് ബാധിക്കുന്നതിലൂടെ കഫീന്‍ പ്രത്യുല്‍പാദന ആരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
കഫീന്‍ കൂടാതെ കാപ്പിയില്‍ ലിഗ്നാനുകളും ഐസോഫ്ലേവണുകളും ഉള്‍പ്പെടെ നിരവധി ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. കഫീനും ഈസ്ട്രജനും കരള്‍ വഴി മെറ്റബോളിസീകരിക്കപ്പെടുന്നതിനാല്‍, കാപ്പിയിലെ ഈ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ സാധാരണ ഉപാപചയ പാതകളിലൂടെ എസ്ട്രാഡിയോളിന്റെ അളവിലും ഇടപെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഹോര്‍മോണ്‍ അളവിലുള്ള ഈ മാറ്റങ്ങള്‍ ഒരു സ്ത്രീയുടെ ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാമെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments