KeralaLatest NewsNews

വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരായ സി.ഐ.ടി.യു അതിക്രമം മുനമ്പം ഡി.വൈ.എസ്.പി അന്വേഷിക്കും

കൊച്ചി: എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്കെതിരെ സി.ഐ.ടി.യു തൊഴിലാളികൾ കൊലവിളി മുഴക്കിയ സംഭവം മുനമ്പം ഡി.വൈ.എസ്.പി അന്വേഷിക്കും. സി.ഐ.ടിയുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പോലീസ് അന്വേഷണം. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തും. സംഭവത്തിൽ പ്രതികളുടെ പങ്കാളിത്തം തിരിച്ചറിയുന്നതിന് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഗ്യാസ് ഏജൻസി ലൈസൻസിയായ ഉമാ സുധീറിന്‍റെ മൊഴി അന്വേഷണസംഘം ഇന്ന് വിശദമായി രേഖപ്പെടുത്തും.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു യൂണിയൻ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗ്യാസ് ഏജൻസി ഉടമകളെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button